
Packet Edition
October 2026
ഖുതുബുകളുടെ നേതാവായ ഗൗസുൽ അഅ്ളം കേരളീയ മുസ്‌ലിം പരിസരത്തുണ്ടാക്കിയ ചലനങ്ങൾ ചെറുതല്ല. മുഹ്‌യിദ്ദീൻ മാല, ഖുതുബിയ്യത്ത് തുടങ്ങിയ അമരസ്മരണകളുണർത്തുന്ന ഭക്തികാവ്യങ്ങളിലൂടെ ശൈഖ് ജീലാനി ഇന്നും നമുക്കിടയിൽ ജീവിക്കുന്നു. കേരളീയ മുസ്‌ലിം സമൂഹത്തിന് നേരിന്റെ ദിശയേകാൻ മഖ്‌ദൂമുമാരുടെ കാലം തൊട്ടേ വലിയ അളവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, അതിന് കൂടുതൽ ജനകീയ പ്രചാരം സാധ്യമാക്കിയത് മുഹ്‌യിദ്ദീൻ മാലയാണ്. കേരളീയർക്ക് പരിചിതമായ കാവ്യരീതി പിന്തുടർന്നതാണ് മാലയ്ക്ക് ഇത്രയേറെ പ്രചുരപ്രചാരമുണ്ടാക്കിയത്. ചുരുക്കത്തിൽ, പുതിയ വീക്ഷണകോണിലൂടെ വായിച്ചെടുക്കേണ്ട അപൂർവരചനയാണ് മുഹ്‌യിദ്ദീൻ മാല. ആ മേഖലയിലേക്ക് കണ്ണ് തുറപ്പിക്കുന്ന പഠനാർഹമായ ലേഖനങ്ങളാണ് ‘തെളിച്ച’ത്തിന്റെ ഈ ലക്കത്തിലുള്ളത്. മാപ്പിള ബൗദ്ധികതയുടെ വിവിധ കാഴ്ചപ്പാടുകളെ അടയാളപ്പെടുത്തിയ മാല, ഭാഷാസാഹിത്യത്തെയും ഗവേഷണരീതികളെയും ഏതെല്ലാം വിധത്തിൽ വിപ്ലവവത്കരിച്ചുവെന്നും അതുണ്ടാക്കിയ ചലനങ്ങളും ആഴത്തിൽ പഠനവിധേയമാക്കേണ്ടതുണ്ട്.
Issue
October 2026
Published
September 2026
ലേഖനങ്ങൾ

മുഹ്‌യിദ്ദീൻ മാലയും പതിനേഴാം നൂറ്റാണ്ടിന്റെ സാംസ്‌കാരിക വായനയും

മലയാള കാവ്യചരിത്രത്തില്‍ മുഹ്‌യിദ്ദീൻ മാലയുടെ ‘താനം’

ഹല്ലാജെ കൊല്ലുംനാള്‍...

മുഹ്‌യിദ്ദീൻ മാലയുടെ മലയാളരാജ്യം

ആധ്യാത്മികതയുടെ പൊരുളുകൾ ; മുഹ്‌യിദ്ദീൻ മാലയെ വായിക്കുമ്പോൾ

മുഹ്‌യിദ്ദീൻ മാല - കേരള സൂഫിസത്തിന്റെ മാന്വൽ

റാംസീസും റോമാ ചക്രവർത്തിയും - ലഹ്‌വുൽഹദീഥിന്റെ രാഷ്ട്രീയം

നിസാമുദ്ദീന്‍ ഔറംഗാബാദി (റ): ചിശ്തി സരണിയുടെ ദക്ഷിണേന്ത്യന്‍ മുഖം

ഖിസ്സത്തുൽ ഈമാൻ-1

മലക്ക്

ദറജ

പ്രണയമേ മരണം-2



