
Packet Edition
August 2026
ഒരു വിഭാഗത്തെ പ്രത്യേകം ലക്ഷ്യം വെച്ചുള്ള പൗരത്വ നിര്‍ണ്ണയ നടപടികളിലെ പതിനെട്ടാമടവും പുറത്തെടുത്തിരിക്കുകയാണ് ഇന്ത്യയിലെ തീവ്ര വലതുപക്ഷ ഭരണകൂടം. പാസ്‌പോര്‍ട്ടിനെ വെറും യാത്രാരേഖയാക്കിയും, ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ എസ്.ഐ.ആർ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) നടപടികളിലൂടെ കോടിക്കണക്കിന് ആളുകളുടെ വോട്ടവകാശം ഇല്ലാതാക്കിയും പൗരന്മാരുടെ അടിസ്ഥാന അവകാശത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന ഭരണകൂട കുതന്ത്രങ്ങൾക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളും ഒരുമിച്ച് നിന്ന് പ്രതിരോധിക്കേണ്ട സാഹചര്യമാണ് നിലവിൽ. പൗരത്വ നിഷേധവും അതുവഴി ഒരു മനുഷ്യന്റെ സകല ആനുകൂല്യങ്ങളും എടുത്തു കളയുന്നതിലൂടെ മഹോന്നതമായ ഇന്ത്യന്‍ ജനാധിപത്യത്തെ ബലിയാടാക്കുന്ന നടപടികളും ചെറുതായി കാണാവുന്നതല്ല. ഈ പശ്ചാത്തലത്തില്‍, പൗരത്വം എന്ന ആശയത്തെ വിവിധ കോണുകളില്‍ നിന്ന് ആഴത്തില്‍ വിശകലനം ചെയ്യുന്നു.
Issue
August 2026
Published
July 2026
ലേഖനങ്ങൾ

പൗരത്വ നിര്‍വചനത്തിന്റെ മൂന്നാം ഘട്ടം

അതിര്‍ത്തിയും പൗരത്വവും: ദേശാന്തരങ്ങളിലെ യാഥാര്‍ഥ്യങ്ങള്‍

പൗരത്വം: അപരനിര്‍മാണവും അന്യതാബോധവും

ശാഹ് കലീമുല്ലാഹ് ജഹാനാബാദി (റ): ചിശ്തി സരണിയുടെ സമുദ്ധാരകന്

രേഖകളില്ലാത്ത മനുഷ്യർ

ദൈവാനുരാഗത്തിന്റെ ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയാ

ചാർ ചപോരി

പൗരത്വ നിർമിതിയും പൊതുമാനവികതാ ചിന്തകളും

